24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒൻപത് മിനിറ്റില്‍ അഞ്ച് ഭൂചലനം, ഇരുട്ടി വെളുക്കുന്നതിനിടെ 80 തവണ; വിറങ്ങലിച്ച് തായ്‌വാന്‍
Uncategorized

ഒൻപത് മിനിറ്റില്‍ അഞ്ച് ഭൂചലനം, ഇരുട്ടി വെളുക്കുന്നതിനിടെ 80 തവണ; വിറങ്ങലിച്ച് തായ്‌വാന്‍

തായ്‌പേയ്: തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ വിറങ്ങലിച്ച് തായ്‌വാന്‍. മണിക്കൂറുകള്‍ക്കളുള്ളില്‍ 80ല്‍ അധികം തവണയാണ് ഭൂചലനമുണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്‌വാന്‍ നഗരമായ തായ്‌പേയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്താണ് 80ലധികം ഭൂചലനങ്ങളുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് ഒൻപത് മിനിറ്റിനിടെ മാത്രം അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

ഈ മാസം ആദ്യം തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഇതിന് ശേഷവും നൂറിലേറെ തവണ തായ്‌വാനില്‍ ഭൂചലനങ്ങളുണ്ടായിരുന്നു.

Related posts

ഗൾഫിൽ നിന്നെത്തിയത് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ, വീട്ടിലേക്ക് മടങ്ങവേ അപകടം, അച്ഛനും മകൾക്കും ദാരുണാന്ത്യം

Aswathi Kottiyoor

കണ്ണൂർ വൃദ്ധസദനം: സെക്കൻ്റ് ഇന്നിംഗ്സ് ഹോം പദ്ധതി ധനകാര്യവകുപ്പിൻ്റെ അനുമതി ലഭിച്ചാൽ പുനരാരംഭിക്കും ;മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

‘കേരള ജനത ഏറ്റെടുത്തു, എന്റെ വീട്ടിലും നാട്ടിലും കുറച്ചു, അഭിനന്ദനാർഹം’; വൈദ്യുതി ഉപഭോ​ഗം കുറഞ്ഞെന്ന് മന്ത്രി

WordPress Image Lightbox