24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അതിരാവിലെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റർ ഡോസെന്ന് പറഞ്ഞ് കുത്തിവെച്ചു; സിറിഞ്ച് നൽകി അജ്ഞാതൻ മടങ്ങി: അന്വേഷണം
Uncategorized

അതിരാവിലെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റർ ഡോസെന്ന് പറഞ്ഞ് കുത്തിവെച്ചു; സിറിഞ്ച് നൽകി അജ്ഞാതൻ മടങ്ങി: അന്വേഷണം

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ അജ്ഞാതൻ, വയോധികയ്ക്ക് കുത്തിവെപ്പ് നൽകിയതായി പരാതി. ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടിലെത്തിയ യുവാവാണ് ഇവർക്ക് കുത്തിവെപ്പെടുത്തത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു ആണ് കുത്തിവെച്ചതെന്ന് ചിന്നമ്മ പറഞ്ഞു. തനിക്ക് വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിർബന്ധിച്ച് കുത്തിവെപ്പെടുക്കുകയായിരുന്നു എന്നാണ് ചിന്നമ്മ ആരോപിക്കുന്നത്. കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയാണ് യുവാവ് മടങ്ങി പോയത്. നടുവിന് ഇരുവശത്തും കുത്തിവെപ്പ് നൽകി എന്ന് 66 വയസുകാരിയായ ചിന്നമ്മ പറഞ്ഞു. സംഭവത്തിൽ റാന്നി പോലീസ് കേസെടുത്തു. കുത്തിവെപ്പെടുത്ത യുവാവിമനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Related posts

‘ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ശ്രമിക്കുന്നു’; കുമ്മനം രാജശേഖരൻ

Aswathi Kottiyoor

ആൾക്കൂട്ടക്കൊല: മോഷണക്കുറ്റം ആരോപിച്ച്, മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; 7 പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

വെള്ളാർമല, മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കും; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox