24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പിടിവിട്ട് കോഴിക്കോട് റൂറൽ മേഖലകൾ, ലഹരി ഡോസ് കൂടി മരിച്ചു കിടക്കുന്ന യുവാക്കൾ, അഴിഞ്ഞാടുന്ന ഗുണ്ടാ-മാഫിയകൾ
Uncategorized

പിടിവിട്ട് കോഴിക്കോട് റൂറൽ മേഖലകൾ, ലഹരി ഡോസ് കൂടി മരിച്ചു കിടക്കുന്ന യുവാക്കൾ, അഴിഞ്ഞാടുന്ന ഗുണ്ടാ-മാഫിയകൾ

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് തിരക്കിലായതോടെ കോഴിക്കോട് റൂറല്‍ മേഖലയില്‍ ലഹരി ഗൂണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം. മരണക്കെണിയൊരുക്കുന്ന അമിത ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയില്‍ രാസലഹരി കേസുകളിലും കഞ്ചാവ് പിടികൂടുന്നതിലും വര്‍ധനയാണുളളത്.

ആശങ്കയുടെ മുള്‍മുനയിലാണ് കോഴിക്കോട് ഗ്രാമീണ മേഖല. എംഡിഎംഎ, എല്‍എസ്‍ഡി പോലുളള രാസലഹരികളുടെ കടത്തും വില്‍പ്പനയും സജീവം. ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, കഞ്ചാവ് കളളക്കടത്തും നിര്‍ബാധം തുടരുന്പോള്‍ തെരഞ്ഞെടുപ്പ് തിരക്കുളളതിനാല്‍ കാര്യമായി ഇടപെടാന്‍ പൊലീസിന് കഴിയുന്നില്ല. ലഹരിയുമായി ബന്ധപ്പെട്ട് മാത്രം നാല് മാസത്തിനിടെ 96 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു.

ഇതിലധികവും എം‍ഡിഎംഎ കേസുകള്‍. എക്സൈസിന്‍റെ കണക്കുപ്രകാരം ലഹരി കടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 91 പേര്‍ അറസ്റ്റിലായി. 45 കിലോ കഞ്ചാവും ജില്ലയില്‍ പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ചുളള അക്രമങ്ങളും വര്‍ധിച്ചുവരുന്നു. അമിത ലഹരി ഉപയോഗം മൂലമുളള മരണവും കൂടുന്നു. വടകരയില്‍ ആളില്ലാത്ത പറന്പില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. കൊയിലാണ്ടിയിലും സമാന രീതിയില്‍ യുവാവ് മരിച്ചിരുന്നു.

Related posts

കണ്ണൊന്ന് തെറ്റി, പായസ വിൽപ്പനക്കാരിയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച് മുങ്ങി, 4 മാസം ഒളിവിൽ, പൊക്കി പൊലീസ്

Aswathi Kottiyoor

സിദ്ധാർത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ല, പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്’: അച്ഛൻ ജയപ്രകാശ്

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: പ്രതിഷേധം കനത്തതോടെ പത്രത്തിന് കത്ത്, ‘തെറ്റായി വ്യാഖ്യാനിച്ചു, തിരുത്തണം’

Aswathi Kottiyoor
WordPress Image Lightbox