• Home
  • Uncategorized
  • ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു
Uncategorized

ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

ദുബൈ: ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയും ചെയ്തതായി ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതേ തുടര്‍ന്ന് നൂറിലേറെ കുടുംബങ്ങളെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്.

രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടത്. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്. 108 അപ്പാര്‍ട്ട്മെന്‍റുകളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടത്തിന്‍റെ ഒരു വശത്ത് കേടുപാടുകള്‍ സംഭവിച്ചു. വിള്ളല്‍ വീഴുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയുമായിരുന്നെന്ന് താമസക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ട്.

Related posts

കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല; ഓവർ ഡ്രൈഫ്റ്റിൽ നിന്ന് കരകയറി ട്രഷറി

Aswathi Kottiyoor

കണ്ണൂർ വിമാനത്താവള പുനരധിവാസ പാക്കേജ്: കുടിയൊഴിപ്പിക്കപ്പെട്ടവർ സൂചനാസമരം നടത്തി;

Aswathi Kottiyoor

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും

Aswathi Kottiyoor
WordPress Image Lightbox