23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്
Uncategorized

യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്

റിയാദ്: ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയാണ് പാസ്സ്‌പോർട്ട് നഷ്‌ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിത്. ജിദ്ദയിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ കയറാനിരിക്കെ എയർ ബ്രിഡ്ജിൽ വെച്ച് കയ്യിലുള്ള ബാഗ് വാങ്ങി ഉദ്യോഗസ്ഥർ ലെഗേജിലിട്ടതാണ് വിനയായത്.

ബോഡിങ് പാസ്സും മരുന്നും പാസ്സ്പോർട്ടും അടങ്ങിയ ബാഗ് ലെഗേജിൽ ഇട്ടെങ്കിലും റിയാദിൽ ലഗേജ് എത്തിയില്ല. സാധ്യമായ തിരച്ചിലെല്ലാം നടത്തിയെങ്കിലും പാസ്പ്പോർട്ടും ബാഗും കണ്ടെത്തിയില്ല. രേഖകൾ ഇല്ലാതെ യാത്ര സാധ്യമാകാത്തതിനാൽ ബോഡിങ് പാസ് ഉണ്ടായിരുന്ന വിമാനം സഹയാത്രികരുമായി പറക്കുകയും ചെയ്തു. തുടർന്ന് റഹ്മത്തുന്നീസ നാട്ടിലെ ട്രാവൽ ഏജൻസിയെ വിളിച്ചു വിവരം പറഞ്ഞു.

ഏജൻസി ഉടമ അവരുടെ സുഹൃത്തും റിയാദിൽ പ്രവാസിയുമായ തമിഴ്നാട് സ്വദേശി ഫഹദിനെ വിളിച്ചു ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നും കാര്യങ്ങൾ അന്വേഷിച്ചു വേണ്ട സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു .ഫഹദ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ച് ഇന്ത്യൻ എംബസിക്കും സൗദി വ്യാമയാന വകുപ്പിനും ടാഗ് ചെയ്തു. ട്വീറ്റ് ശ്രദ്ധയിൽ പെട്ടയുടനെ എംബസ്സി വിഷയത്തിൽ ഇടപെട്ടു. എംബസിയുടെ നിർദേശാനുസരണം സൗദിയിലെ ജീവകാരുണ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എയർപോർട്ടിലെത്തി ഉഗ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം യാത്രക്കാരിയെ കണ്ടു. അവരെയും കൂട്ടി എയർപോർട്ടിലെ നഷ്‌ടപ്പെട്ട ലഗേജുകൾ സൂക്ഷിക്കുന്ന കൗണ്ടറിൽ പോയി തിരഞ്ഞെങ്കിലും ബാഗ് ലഭിച്ചില്ല.

Related posts

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.

Aswathi Kottiyoor

രൺജിത് ശ്രീനിവാസൻ വധക്കേസ് വിധി: ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

Aswathi Kottiyoor

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

Aswathi Kottiyoor
WordPress Image Lightbox