24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി
Uncategorized

പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

കോഴിക്കോട്: പോക്കറ്റടിച്ചും മോഷ്ടിച്ചും സമ്പന്നരായ രണ്ട് കള്ളന്‍മാര്‍ ഒടുവില്‍ പോലീസിന്റെ വലയിലായി. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്.

മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ കാര്‍ വാങ്ങി. കട സ്വന്തമാക്കി. ലോട്ടറി കച്ചവടവും തുടങ്ങിയെന്ന് പോലീസ് പറയുന്നു. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഭാഗങ്ങളിലാണ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നത്. തിരക്കുള്ള സ്ഥലങ്ങളും വാഹനങ്ങളും ഉത്സവങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാൻ നല്ല വസ്ത്രം ധരിച്ച് ബാഗുമെടുത്തായിരുന്നു യാത്ര. കുന്ദമംഗലം എസ്ഐമാരായ സനീത്, സുരേഷ്, ഗിരീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related posts

‘വാഹന ഉടമകളുടെ ശ്രദ്ധക്ക്’; പുതിയ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor

‘അസ്വാഭാവിക ശബ്ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്, മഴക്കാലമാണ് സൂക്ഷിക്കണം’, ജാഗ്രതാ നിര്‍ദേശങ്ങളുമായി പൊലീസ്

Aswathi Kottiyoor

ശബരിമലയില്‍ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റും, ഒന്നേകാല്‍കോടിക്ക് കരാറെടുത്ത് സ്വകാര്യ കമ്പനി

Aswathi Kottiyoor
WordPress Image Lightbox