20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ‘വാസുകി ഇൻഡിക്കസ്’; 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്
Uncategorized

‘വാസുകി ഇൻഡിക്കസ്’; 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്

ഭൂമിയില്‍ ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും വലിയ പാമ്പുകള്‍ അനാകോണ്ടകളാണ്. എന്നാല്‍ ഇവയേക്കാള്‍ വലിപ്പമുള്ള പാമ്പുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്, അതും ഇന്ത്യയില്‍ നിന്ന്. ഗുജറാത്തിലെ പനന്ദ്രോ ലിഗ്നൈറ്റ് ഖനിയ്ക്ക് സമീപത്ത് നിന്നാണ് ‘വാസുകി ഇൻഡിക്കസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമന്‍ പാമ്പിന്‍റെ ഫോസില്‍ കണ്ടെത്തിയത്. വാസുകിക്ക് ഒരു ടണ്‍ ഭാരവും ഒരു സ്കൂള്‍ ബസിനെക്കാള്‍ നീളവുമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ലഭിച്ച ഫോസിലുകൾ പ്രകാരം വാസുകിക്ക് 36 അടി (11 മീറ്റർ) മുതൽ 50 അടി (15 മീറ്റർ) വരെ നീളമുണ്ടായിരുന്നതായി കണക്കാക്കുന്നു. ഇത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിന്‍റെ നീളത്തിന് സമാനമാണിത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിനെ കൊളംബിയയില്‍ നിന്നാണ് ലഭിച്ചത്. ഈ പാമ്പിന് ഏകദേശം 42 അടി (13 മീറ്റർ) നീളം കണക്കാക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ പാമ്പ് ഏഷ്യാറ്റിക് റെറ്റിക്യുലേറ്റഡ് എന്നറിയപ്പെടുന്ന പെരുമ്പാമ്പാണ്. 33 അടി (10 മീറ്ററാണ്) ഇവയുടെ നീളം.

സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ വാസുകിയുടെ ജീവിതകാലം 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ഇന്ത്യയില്‍ സജീവമായിരുന്ന ചതുപ്പ് നിറഞ്ഞ നിത്യഹരിത വനങ്ങളാണെന്ന് വ്യക്തമാക്കുന്നു. വാസുകിക്ക് 2,200 പൗണ്ട് (ഏതാണ്ട് 1,000 കിലോഗ്രാം) ഭാരം ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കിയിലാണ് വാസുകിയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. ‘ഹിന്ദു ദൈവമായ ശിവന്‍റെ കഴുത്തിലെ പാമ്പായ വാസുകിയുടെ പേരാണ് പുതിയ പാമ്പിന് നല്‍കിയതെന്ന് പഠന സംഘത്തിലെ ദേബജിത് ദത്ത അറിയിച്ചു. ‘പാമ്പിന്‍റെ വലുപ്പവും ഭാരവും കണക്കിലെടുക്കുമ്പോള്‍ അത് പതുക്കെ ചലിക്കുന്ന പതിയിരുന്ന് വേട്ടയാടുന്ന ഒന്നായിരുന്നു. എന്നാല്‍ പാമ്പിന്‍റെ ഭക്ഷണ ക്രമത്തെ കുറിച്ച് വ്യക്തതയില്ല. അതേസമയം സമീപത്ത് നിന്ന് കണ്ടെത്തിയ മറ്റ് ഫോസിലുകൾ ചരിത്രാതീത തിമിംഗലങ്ങൾ, ക്യാറ്റ്ഫിഷ്, ആമകൾ, മുതലകൾ, മറ്റ് തണ്ണീർത്തട ജീവികള്‍ എന്നിവയോടൊപ്പമാണ് ഈ കൂറ്റന്‍ പാമ്പും ജീവിച്ചതെന്ന് വ്യക്തമാണ്.’ ദേബജിത് ദത്ത പറഞ്ഞു.

Related posts

വിരുന്ന് സൽക്കാരത്തിനെത്തി, നിമിഷങ്ങൾക്കകം സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു; ഞെട്ടൽ വിട്ടുമാറാതെ നാട്

Aswathi Kottiyoor

പൂനെ ടെസ്റ്റിൽ മൂന്നാം ദിനം കിവീസിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ, വിജയലക്ഷ്യം 359 റണ്‍സ്

Aswathi Kottiyoor

3 കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; 7 ഉം 6 ഉം വയസുള്ള കുട്ടികൾ മരിച്ചു, യുവതിയും ഒന്നര വയസ്സുകാരിയും ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox