24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം അടയ്ക്കാത്തോട് റോഡ് മെക്കാഡം ടാറിംഗ് പ്രവർത്തി ആരംഭിച്ചു
Uncategorized

കേളകം അടയ്ക്കാത്തോട് റോഡ് മെക്കാഡം ടാറിംഗ് പ്രവർത്തി ആരംഭിച്ചു

കേളകം അടക്കാത്തോട് 8 കിലോമീറ്റർ റോഡിന്റെ കേളകത്തു നിന്നുള്ള 2 കിലോമീറ്റർ ഭാഗം മേക്കാഡം ടാർ ചെയ്യൽ ആരംഭിച്ചു. പാലത്തിന് സമീപത്തു നിന്നാണ് ടാറിംഗ് ആരംഭിച്ചത്. .ഒരാഴ്ചക്കകം രണ്ടു കിലോമീറ്റർ റോഡ് പൂർണമായും മേക്കാഡം ടാർ ചെയ്യും. കേളകത്തു നിന്നുള്ള രണ്ടു കിലോമീറ്റർ ഭാഗം മേക്കാഡം ടാർ ചെയ്യാൻ രണ്ടു കോടി രൂപയാണ് അനുവദിച്ചത്. ജല അതോറിറ്റിയുടെ പൈപ്പിടൽ കാരണമാണ് പ്രവർത്തി വൈകിയത്.നിലവിൽ പൈപ്പിടൽ പ്രവർത്തി പൂർത്തീകരിച്ച ശേഷമാണ് മേക്കാഡം ടാറിംഗ് പ്രവർത്തി ആരംഭിച്ചത്. ഇത് വഴിയുള്ള വാഹനങ്ങളെ പൂർണമായും നിരോധിച്ചാണ് പ്രവർത്തി നടത്തുന്നത്. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് കുത്തിപ്പൊളിച്ചിട്ട് വർഷങ്ങൾ ആയിട്ടും പ്രവർത്തി നടത്തിയിരുന്നില്ല. എന്നാൽ നിലവിൽ മേക്കാഡം ടാറിംഗ് പ്രവർത്തി ആരംഭിച്ചത് നാട്ടുകാർക്ക് ആശ്വാസമായി.

Related posts

*പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു.*

Aswathi Kottiyoor

കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

മാവിൻ തോപ്പിലെ മണ്ണ് നീക്കിയപ്പോൾ 150 കന്നാസുകൾ; സംസ്ഥാന അതിർത്തിക്ക് സമീപം 4950 ലിറ്റർ സ്പിരിറ്റ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox