• Home
  • Uncategorized
  • മാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം, നിർണായക നീക്കം, ചോദ്യം ചെയ്യൽ തുടരുന്നു
Uncategorized

മാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം, നിർണായക നീക്കം, ചോദ്യം ചെയ്യൽ തുടരുന്നു

മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്.സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു. എന്നാൽ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ൽ തീർപ്പാക്കുകയും ചെയ്തതാണെന്നും അറിയിച്ചിരുന്നു. രേഖകൾ ലഭിക്കാതായതോടെയാണ് ഇഡി കർത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Related posts

പോലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയ സംഭവം: ഡി.വൈ.എസ്.പി മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ

Aswathi Kottiyoor

ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

Aswathi Kottiyoor

49ാം വയസിൽ അച്ഛൻ പക്ഷാഘാതമേറ്റ് വീണു, മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ; ഓർമകളുമായി മുരളി ​ഗോപി

Aswathi Kottiyoor
WordPress Image Lightbox