24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരളത്തിലേക്ക് വരുന്നു ഡബിൾ ഡക്കർ ട്രെയിൻ; ഇന്ന് പരീക്ഷണയോട്ടം
Uncategorized

കേരളത്തിലേക്ക് വരുന്നു ഡബിൾ ഡക്കർ ട്രെയിൻ; ഇന്ന് പരീക്ഷണയോട്ടം

പാലക്കാട്: കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു. കോയമ്പത്തൂർ – ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിൻ്റെ ട്രയൽ റൺ ഇന്ന് (ഏപ്രിൽ 17, ബുധനാഴ്ച്ച) നടത്തും. ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണ് ഇന്ന് പരീക്ഷണയോട്ടം നടത്താനൊരുങ്ങുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളിച്ചാപ്പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക കൂടിയാണ് ലക്ഷ്യം. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന കിനത്തൂകടവിൽ നിന്നുള്ള ഐടി, ഐടിഇഎസ് പ്രൊഫഷണൽസിനും പൊള്ളാച്ചി, ഉദുമൽപേട്ട, പളനി നിന്നുള്ള കച്ചവടക്കാർക്കും സേവനത്തിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിൻ സർവ്വീസ് ഇല്ലാത്തതിനാൽ പൊള്ളാച്ചി, ഉദുമൽപ്പേട്ട, പളനി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ എന്നിവിടങ്ങളിലെത്തി വേണം ബെംഗളൂരുവിലേക്ക് പോകാൻ.

ബുധനാഴ്ച്ച രാവിലെ എട്ട് മണിക്ക് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ട് 10.45 ന് പാലക്കാട് ടൗണിലും 11.05 ന് പാലക്കാട് ജംഗ്ഷനിലും ട്രെയിൻ എത്തും. തിരികെ 11.45 ന് പുറപ്പെട്ട് 2.40 ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും. ബുധനാഴ്ച്ചകളിൽ ഉദയ്‌പൂർ എക്സ്പ്രസിന് സർവ്വീസ് ഇല്ലാത്തതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ട്രെയിൻ സമയത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Related posts

പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

Aswathi Kottiyoor

ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീട് കയറി ആക്രമണം; ലിജോയെ വെട്ടി പരുക്കേൽപ്പിച്ചു

Aswathi Kottiyoor

തലസ്ഥാനത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്ന്

Aswathi Kottiyoor
WordPress Image Lightbox