24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഫാത്തിമ കൊലക്കേസ് പ്രതികളായ അലക്സിനും കവിതയ്ക്കും സാറാമ്മ കൊലക്കേസിലും പങ്ക്? പൊലീസ് അന്വേഷണം
Uncategorized

ഫാത്തിമ കൊലക്കേസ് പ്രതികളായ അലക്സിനും കവിതയ്ക്കും സാറാമ്മ കൊലക്കേസിലും പങ്ക്? പൊലീസ് അന്വേഷണം

തൊടുപുഴ: അടിമാലിയില്‍ 70കാരി ഫാത്തിമയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികള്‍ക്ക് കോതമംഗലത്ത് രണ്ടാഴ്ച മുൻപ് നടന്ന സാറാമ്മ കൊലക്കേസിലും പങ്കുണ്ടോയെന്ന് സംശയം. ഇതെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളായ അലക്സിനെയും കവിതയെയും അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

സഹപാഠികളായിരുന്ന അലക്സും കവിതയും ഒരുമിച്ച് ജീവിക്കാനുള്ള പണം കണ്ടെത്താൻ മോഷണം നടത്തിയെന്നാണ് മൊഴി. പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷണത്തിനായി അടിമാലിയിൽ എത്തിയ ഇവർ വീട് വാടകയ്ക്ക് വേണമെന്ന ആവശ്യവുമായാണ് ഫാത്തിമയുടെ അടുത്തെത്തിയത്. രണ്ട് ദിവസം ഫാത്തിമയുമായി സംസാരിച്ച് അടുപ്പമുണ്ടാക്കിയ ശേഷം സ്വർണം മോഷ്ടിച്ചെന്നാണ് മൊഴി.

ഫാത്തിമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് മുളകുപൊടി വിതറിയാണ് പ്രതികൾ മുങ്ങിയത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരോടും വിവരം തിരക്കി. അപ്പോഴാണ് പരിചയമില്ലാത്ത രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി മൊഴി ലഭിച്ചത്.

ഫോണിന്‍റെ ടവര്‍ ലൊക്കേഷൻ പരിശോധിച്ചാണ് കവിതയെയും അലക്സിനെയും പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ച സ്വർണം പണയം വെയ്ക്കാൻ അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിൽ എത്തിയെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായി. ഇവിടെ നൽകിയ വിലാസവും ഫോൺ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വർണം പണയപ്പെടുത്തിയ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.

Related posts

ഹായ്, ഇത് ഞാനാണ്’; 2000 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് നാസയിലേക്കൊരു സന്ദേശം, വോയേജർ 1 ഇപ്പോഴും ആക്ടീവ്

Aswathi Kottiyoor

23 കാരിയായ വിധവയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകി കോടതി, തീരുമാനം യുവതിയുടെ മാനസികാരോഗ്യം കണക്കിലെടുത്ത്

Aswathi Kottiyoor

അനുമോദന ചടങ്ങും നടത്തിയില്ല; സമ്മാനത്തുകയും നൽകിയില്ല; പിആർ ശ്രീജേഷിനോട് അവ​ഗണന തുടർന്ന് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox