23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഡബ്ല്യുപിഎൽ തുണച്ചു; ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങൾ
Uncategorized

ഡബ്ല്യുപിഎൽ തുണച്ചു; ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങൾ

ബംഗ്ലാദേശിനെതിരായ ഇന്ത്യൻ വനിതാ ടീമിൽ രണ്ട് മലയാളി താരങ്ങൾ. കേരളത്തിൻ്റെ മുൻ ക്യാപ്റ്റൻ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും 16 അംഗ ടീമിൽ ഉൾപ്പെട്ടു. ഇതാദ്യമായാണ് ഇരുവർക്കും ദേശീയ ടീമിൽ അവസരം ലഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 28ന് ആരംഭിക്കും..കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലെ പ്രകടനം ആശയെ തുണച്ചപ്പോൾ ഈ സീസണിൽ മുംബൈക്കായി നടത്തിയ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിൽ സജനയ്ക്ക് നറുക്ക് വീഴുകയായിരുന്നു. കേരളത്തിൻ്റെ മുൻ ക്യാപ്റ്റനായിരുന്ന ആശ നിലവിൽ പോണ്ടിച്ചേരി താരമാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ സുപ്രധാന താരമായ ആശ ഇക്കുറി ടീമിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. രാജ്യത്ത് നിലവിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറെന്ന് പലരും വിലയിരുത്തിയിട്ടും പോണ്ടിച്ചേരി പോലൊരു കുഞ്ഞൻ ടീമിൽ കളിക്കുന്നതിനാൽ ആശയ്ക്ക് പലപ്പോഴും അർഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ, ഡൻല്യുപിഎലിലെ രണ്ട് സീസൺ ആ ദൗർഭാഗ്യം മാറ്റിയെഴുതുകയായിരുന്നു. ഈ സീസണിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടം അടക്കം 12 വിക്കറ്റ് നേടിയ ആശ പട്ടികയിൽ രണ്ടാമതായിരുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ താൻ നേരിട്ട ആദ്യ പന്തിൽ, ഇന്നിംഗ്സിലെ അവസാന പന്തിൽ സിക്സർ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റിൽ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഓൾറൗണ്ടറായ സജന ഡബ്ല്യുപിഎലിൽ കാര്യമായി പന്തെറിഞ്ഞില്ലെങ്കിലും ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചിരുന്നു.

അതേസമയം, സ്റ്റാർ ബാറ്റർ ജമീമ റോഡ്രിഗസിന് അവസരം ലഭിച്ചില്ല. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നു.

Related posts

‘പ്രഖ്യാപിത മൂല്യങ്ങൾക്ക് എതിര്’; വൈറലായ പരസ്യ ചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമല കോളേജ്

Aswathi Kottiyoor

കരുവന്നൂരിലെ പാവങ്ങളുടെ പണം തിരിച്ചുനൽകും, കേരളത്തിന്റെ വീടുകളിൽ മോദി ഗ്യാരന്റി എത്തി: നരേന്ദ്ര മോദി

Aswathi Kottiyoor

ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം

WordPress Image Lightbox