• Home
  • Uncategorized
  • വടത്തിൽ കുരുങ്ങി ബൈക്ക് യാത്രികന്‍റെ മരണം പൊലീസ് നടത്തിയ കൊലപാതകമെന്ന് എംഎൽഎ; വീഴ്ചയില്ലെന്ന് കമ്മീഷണർ
Uncategorized

വടത്തിൽ കുരുങ്ങി ബൈക്ക് യാത്രികന്‍റെ മരണം പൊലീസ് നടത്തിയ കൊലപാതകമെന്ന് എംഎൽഎ; വീഴ്ചയില്ലെന്ന് കമ്മീഷണർ

കൊച്ചി: ബൈക്ക് യാത്രികൻ റോഡിന് കുറുകെ കെട്ടിയ വടത്തിൽ കുരുങ്ങി മരിച്ച സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎൽഎ. ഒരു മുൻകരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയർ കെട്ടിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് റോഡിൽ സുരക്ഷാ വടം കെട്ടിയത്. കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്.

അതേസമയം പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ ആണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ്‌ ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഈ ആരോപണം മനോജിന്‍റെ സഹോദരി ചിപ്പി നിഷേധിച്ചു. പൊലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു.

Related posts

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

Aswathi Kottiyoor

കെ സുധാകരന് രണ്ട് അപരന്മാർ; പേര് മാറ്റിയ നടപടി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

Aswathi Kottiyoor
WordPress Image Lightbox