30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • 34 കോടി പിരിച്ചെടുക്കാന്‍ ആപ്പ് നിര്‍മ്മിച്ചത് ഈ യുവാക്കള്‍; ആപ്പിന് പ്രത്യേകതകള്‍ ഏറെ
Uncategorized

34 കോടി പിരിച്ചെടുക്കാന്‍ ആപ്പ് നിര്‍മ്മിച്ചത് ഈ യുവാക്കള്‍; ആപ്പിന് പ്രത്യേകതകള്‍ ഏറെ

മലപ്പുറം: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റഹീമിന് മോചനത്തിന് ആവശ്യമായ 34 കോടി പിരിച്ചെടുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതിന് പിന്നില്‍ മൂന്ന് യുവാക്കള്‍. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശി ആശ്ഹര്‍, കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേര്‍. ‘സ്‌പൈന്‍ കോഡ്‌സ്’ എന്ന മലപ്പുറത്തെ ഇവരുടെ സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ആപ്പ് നിര്‍മ്മിച്ചത്.

ഫെബ്രുവരി അവസാനമാണ് അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമൈസ്ഡ് മൊബൈല്‍ ആപ്പ് വേണമെന്ന ആവശ്യവുമായി സമീപിച്ചത്. മാര്‍ച്ച് ഏഴിന് തന്നെ ആപ്പ് ലോഞ്ച് ചെയ്തു. അയച്ച പണം കൃത്യമായി ക്രെഡിറ്റ് ആയി, ഇതുവരെ എത്ര ലഭിച്ചു, ഏത് സംസ്ഥാനം, ജില്ല, വാര്‍ഡ്, ഏത് സംഘടന, വ്യക്തി എന്നുവരെ ഒറ്റക്ലിക്കില്‍ അറിയാന്‍ കഴിയും എന്നതാണ് ആപ്പിന്റെ പ്രത്യേകത.

സ്‌കൂള്‍കാലം മുതല്‍ ഒരുമിച്ച് പഠിച്ചതാണ് മൂവരും. ശേഷം ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍മാരായി. മുസ്ലിം ലീഗിന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടി ആപ്പ് നിര്‍മ്മിച്ചതും ഇവരാണ്.

അതേസമയം, സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. പണം സമാഹരിച്ചത് ഇന്ത്യന്‍ എംബസിയെ അറിയിച്ചത് കൂടാതെ സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി ആയതിനാല്‍ ഇതിനുശേഷം മാത്രമേ പണം കൈമാറ്റം ചെയ്യാന്‍ കഴിയു. ഒരാഴ്ചയ്ക്കകം പണം കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. ഇതിനുശേഷം രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടിവരും റഹീമിന്റെ ജയില്‍ മോചനത്തിന്.

Related posts

കട ബാധ്യത മൂലം അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, പറഞ്ഞത് സഹതാപത്തിൻ്റെ കഥകൾ മാത്രം; 4 കോടി തട്ടിയ പ്രതികൾ

Aswathi Kottiyoor

തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിലിന്റെ ‘പട്ടിണിക്കഞ്ഞി’ സത്യാഗ്രഹം

Aswathi Kottiyoor

ജി​ല്ല​യി​ല്‍ നാളെ വ​രെ മ​ഞ്ഞ അ​ലെ​ര്‍​ട്ട് തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox