25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കോഴിക്കോട് – എറണാകുളം കെഎസ്ആര്‍ടിസി ബസ് രാത്രി തലപ്പാറയിൽ താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക് പരിക്ക്
Uncategorized

കോഴിക്കോട് – എറണാകുളം കെഎസ്ആര്‍ടിസി ബസ് രാത്രി തലപ്പാറയിൽ താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക് പരിക്ക്

മലപ്പുറം തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. .മലപ്പുറത്ത് തന്നെ ചങ്ങരംകുളത്ത് ഇന്ന് പുലര്‍ച്ചെ മറ്റൊരു അപകടമുണ്ടായി. കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ ഒരാളുടെ മരണം. നാലുപേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Related posts

സപ്ലൈകോയിൽ വില വർധിക്കും; അംഗീകാരം നൽകി മന്ത്രിസഭാ യോഗം

Aswathi Kottiyoor

ടിപ്പർ നിര്‍ത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ചുകയറി; കാബിനിൽ കുടുങ്ങിയ ക്ലീനറെ വാഹനം വെട്ടിപ്പൊളിച്ച് രക്ഷിച്ചു

Aswathi Kottiyoor

ജയിലല്ല, ജാമ്യമാണ് ആദ്യ പരിഗണന; കള്ളപ്പണ നിരോധന നിയമത്തിൽ ജാമ്യം നൽകാതെ തടവിൽ വെക്കുന്നതിനെതിരെ സുപ്രീകോടതി

Aswathi Kottiyoor
WordPress Image Lightbox