23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് വെട്ടിലായി തൃശൂര്‍ മേയര്‍; ആയുധമാക്കി കോണ്‍ഗ്രസ്
Uncategorized

സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് വെട്ടിലായി തൃശൂര്‍ മേയര്‍; ആയുധമാക്കി കോണ്‍ഗ്രസ്

തൃശൂര്‍: വോട്ട് ചോദിക്കാനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച തൃശൂര്‍ മേയര്‍ വെട്ടിലായി. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമാണ് മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്. ചോദിക്കാതെ തന്നെ മേയറുടെ വോട്ട് ലഭിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബിജെപി-സിപിഎം ഡീലെന്ന മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയറിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പ്രതികരിച്ചു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ വോട്ട് തേടുന്നതിനിടെയാണ് സുരേഷ് ഗോപി മേയറുടെ ചേംബറിലും എത്തിയത്. കോര്‍പ്പറേഷന്‍ മത്സ്യച്ചന്തയില്‍ വികസനത്തിന് ഒരു കോടി നല്‍കിയതുള്‍പ്പടെ ഇരുവരും സംസാരിച്ചു. വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നാലെ മേയര്‍ എം കെ വര്‍ഗീസ്, സുരേഷ് ഗോപിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇതോടെ, തൃശൂരില്‍ ബിജെപിയ്ക്ക് വോട്ട് മറിക്കാന്‍ സിപിഎം ഡീലുണ്ടാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മേയര്‍ സുരേഷ് ഗോപി കൂടിക്കാഴ്ച കോണ്‍ഗ്രസ് ആയുധമാക്കിയതോടെ മേയറെക്കൊണ്ട് മറുപടി പറയിക്കാനൊരുങ്ങുകയാണ് സിപിഎം.

Related posts

ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍; സംഭവം നാദാപുരത്ത്

Aswathi Kottiyoor

വെളളം കയറി മത്സ്യങ്ങൾ ഒഴുകിപ്പോയി, നഷ്ടമായത് 500 കിലോ കരിമീൻ ഉൾപ്പെടെ, കർഷകന് ലക്ഷങ്ങളുടെ നഷ്ടം

Aswathi Kottiyoor

കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox