24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മെമ്മറികാർഡ്:വസ്തുതാന്വേഷണറിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനില്‍ക്കുമോയെന്ന് വാദം കേള്‍ക്കും
Uncategorized

മെമ്മറികാർഡ്:വസ്തുതാന്വേഷണറിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനില്‍ക്കുമോയെന്ന് വാദം കേള്‍ക്കും

എറണാകുളം:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.കേസ് മെയ് 30 ലേക്ക് മാറ്റി.കോടതി നിർദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു.എതിർപ്പുമായി ദിലീപിന്‍റെ അഭിഭാഷകനും രംഗത്തെത്തി.ജുഡീഷ്യറിയെ താറടിച്ച് കാണിക്കാനാണ് അതിജീവിതയുടെ ഈ നീക്കം.റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി.റിപ്പോർട്ട്‌ നൽകിയത് അതിജീവിതയ്ക്ക് മാത്രമാണ്.പക്ഷെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നു.
ജില്ലാ കോടതി ജഡ്ജി ശേഖരിച്ച മൊഴികളുടെ സർട്ടിഫൈഡ് കോപ്പി വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.

വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം. മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തൽ. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവർക്കെതിരാണ് മെമ്മറി കാർ‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തൽ.

Related posts

ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍, ശ്രേയസിന്‍റെ ടീമിന് ബാറ്റിംഗ് തകര്‍ച്ച

Aswathi Kottiyoor

സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്‍; മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

Aswathi Kottiyoor

തെരുവിൽ നിന്ന് പൊരുതി പൊലീസിലേക്ക്, ഇപ്പോൾ സ്വപ്നവീടും, സന്തോഷം മറച്ച് വയ്ക്കാതെ ആനി ശിവ

Aswathi Kottiyoor
WordPress Image Lightbox