24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആലപ്പുഴയില്‍ രണ്ട് പേര്‍ പാലത്തിൽ നിന്ന് കായലില്‍ ചാടി; സ്ത്രീയും പുരുഷനുമെന്ന് ലോറി ഡ്രൈവര്‍
Uncategorized

ആലപ്പുഴയില്‍ രണ്ട് പേര്‍ പാലത്തിൽ നിന്ന് കായലില്‍ ചാടി; സ്ത്രീയും പുരുഷനുമെന്ന് ലോറി ഡ്രൈവര്‍

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു പേര്‍ പാലത്തിൽ നിന്ന് കായലിലേക്ക് ചാടി. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്നാണ് രണ്ടു പേര്‍ കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം. ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തെതുടര്‍ന്ന് സ്കൂബ ടീമും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.

Related posts

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം, ബിൽ നാളെ അവതരിപ്പിക്കും

Aswathi Kottiyoor

‘ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമം, സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയിട്ടില്ല’: മുൻ വിസി

Aswathi Kottiyoor

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox