24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന് 53,000 കടന്നു
Uncategorized

സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന് 53,000 കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6720 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5620 രൂപയാണ്. വെള്ളി വിലയും ഉയരുകയാണ്.. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 58,500 രൂപയ്ക്ക് അടുത്ത് നൽകണം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനാൽ സ്വർണ്ണത്തിലുള്ള നിക്ഷേപങ്ങൾ വർധിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.

Related posts

ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

Aswathi Kottiyoor

കാമുകനൊത്ത് കുഞ്ഞിനെ കൊന്നെന്ന് അമ്മയുടെ മൊഴി; തിരൂരിൽ അമ്മയും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

Aswathi Kottiyoor
WordPress Image Lightbox