35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘മനപ്പൂർവം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’; രാജീവ് ചന്ദ്രശേഖറിൻ്റെ വക്കീൽ നോട്ടീസിന് മറുപടിനൽകി ശശി തരൂർ
Uncategorized

‘മനപ്പൂർവം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’; രാജീവ് ചന്ദ്രശേഖറിൻ്റെ വക്കീൽ നോട്ടീസിന് മറുപടിനൽകി ശശി തരൂർ

ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി ശശി തരൂർ. മനപ്പൂർവം അപകീർത്തികരമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചരണം നടത്തുന്നു എന്ന ആരോപണം ഭാവനയിൽ മെനഞ്ഞത്. എവിടെയും രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയോ പരാമർശിച്ചിട്ടില്ല. പങ്കുവെച്ചത് കേട്ട കാര്യങ്ങൾ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

രെ കൂടുതൽ നിയമനടപടിയുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തരൂരിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വേണ്ടി നടത്തുന്ന പ്രവർത്തിയാണെന്നും തരൂരിന് അയച്ച വക്കീൽ നോട്ടീസിൽ രാജീവ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു.

നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചു പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ ഡി എയും രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.

പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമ നടപടികൾ കടുപ്പിച്ചത്. തിരുവനന്തപുരത്തെ വോട്ടറന്മാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ താൻ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശശി തരൂർ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസിൽ പറയുന്നു.

Related posts

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു

Aswathi Kottiyoor

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വീട് വളഞ്ഞ്

Aswathi Kottiyoor

ഹോട്ടലിൽ വിദേശ യുവതിയുടെ മരണം കൊലപാതകം, പിന്നിൽ ഹൗസ് കീപ്പിംഗ് ജീവനക്കാർ, പ്രതികൾ രക്ഷപ്പെട്ടത് കേരളത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox