23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മാസപ്പടി വിവാ​ദം: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും
Uncategorized

മാസപ്പടി വിവാ​ദം: സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും

മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് . ആദ്യമായാണ് സി എം ആർ എൽ കേസിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കുന്നത്.

മാസപ്പടി വിവാദത്തിൽ സിഎംആർഎലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിച്ചിരിക്കുന്നത്. എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിൻ്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസിൽ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ എക്സാ ലോജിക് കമ്പനിയും സി എം ആർ എലും തമ്മിൽ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Related posts

കോടതിയിലേക്ക് കൊണ്ടു പോകവേ പൊലീസിനെ വെട്ടിച്ച് പോക്സോ പ്രതി ബ്ലെയ്ഡ് വിഴുങ്ങി, ആശുപത്രിയിലെത്തിച്ചു

Aswathi Kottiyoor

കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor

റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രതി, പിന്നാലെ ആത്മഹത്യ

Aswathi Kottiyoor
WordPress Image Lightbox