23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണം’; ആരോപണം തള്ളി ഗോകുലം ഗോപാലൻ
Uncategorized

‘ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണം’; ആരോപണം തള്ളി ഗോകുലം ഗോപാലൻ


ആലപ്പുഴ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ​ഗോ​കുലം ​ഗോപാലൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ലെന്ന് ഗോകുലം ​ഗോപാലൻ പറഞ്ഞു.വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ​ഗോകുലം ​ഗോപാലൻ പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി.

Related posts

കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യാത്രക്കിടെ അജ്ഞാത തകരാറ്, താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം, നിരവധി പേർക്ക് പരിക്ക്, ഒഴിവായത് വൻദുരന്തം

Aswathi Kottiyoor

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

Aswathi Kottiyoor
WordPress Image Lightbox