• Home
  • Uncategorized
  • ചുട്ടുപൊള്ളുന്നു, കൂടെ കുടിവെള്ള ക്ഷാമവും; ക്ലാസ്സുകൾ ഓണ്‍ലൈനാക്കി പാലക്കാട്ടെ എഞ്ചിനീയറിംഗ് കോളജ്
Uncategorized

ചുട്ടുപൊള്ളുന്നു, കൂടെ കുടിവെള്ള ക്ഷാമവും; ക്ലാസ്സുകൾ ഓണ്‍ലൈനാക്കി പാലക്കാട്ടെ എഞ്ചിനീയറിംഗ് കോളജ്

പാലക്കാട്: അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിൽ കനത്ത ചൂടും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ക്ലാസുകൾ ഓൺലൈനാക്കി അധികൃതർ. ഹോസ്റ്റലുകളിൽ വെള്ളം കിട്ടുന്നിലെന്നാരോപിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കോളേജിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതേസമയം ടാങ്കിലേക്കുള്ള പൈപ്പുകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

പാലക്കാട് ചൂടിൽ തിളച്ചു മറിയുമ്പോൾ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ടാങ്കറിൽ വെള്ളമെത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. പലയിടത്തും പൈപ്പുകൾ അറുത്തു മാറ്റിയ നിലയിലായിരുന്നു. വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്‍റെ റൂമിന് മുന്നിൽ ബക്കറ്റുകളുമായി കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചത്തേക്കാണ് ക്ലാസുകൾ ഓൺ ലൈനായി നടത്തുക.

ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതി പരിശോധിച്ച് തുടർ നടപടിയെടുക്കും. അതേസമയം പൈപ്പുകൾ മുറിച്ചു മാറ്റിയ സംഭവത്തിൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി.

Related posts

ആശുപത്രികളിലെ അനാഥ വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു

Aswathi Kottiyoor

കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നത് ഈ മാസം 29ന്

Aswathi Kottiyoor
WordPress Image Lightbox