24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എങ്ങോട്ടാ പൊന്നേ… സ്വർണവില ഇന്നും റെക്കോർഡിട്ടു
Uncategorized

എങ്ങോട്ടാ പൊന്നേ… സ്വർണവില ഇന്നും റെക്കോർഡിട്ടു

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടു. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6610 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,880 രൂപയായി.സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. നാല് ദിവസത്തിനിടെ ഗ്രാമിന് 195 രൂപയുടെ വർധനയാണ് ഉണ്ടായത്.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.
അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.

Related posts

എഡിജിപിക്ക് സംരക്ഷണം തുടരുന്നു; ഉടൻ നടപടിയില്ല, അന്വേഷണം തീരട്ടെയെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി

Aswathi Kottiyoor

യാത്ര വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കും: പുത്തൻ നയവുമായി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor

മേയറുമായുള്ള തര്‍ക്കം; അന്വേഷണം എങ്ങുമെത്തിയില്ല, ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox