23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • *ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന എ.സി മെക്കാനിക്ക് മരിച്ചു*
Uncategorized

*ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന എ.സി മെക്കാനിക്ക് മരിച്ചു*

ഇരിട്ടി: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന എ.സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു. കുന്നോത്ത് മൂസാൻ പീടികക്കു സമീപം പാപ്പിനിശ്ശേരി മൈക്കിൽ വീട്ടിൽ പി.ആർ. രാജേഷ് (48) ആണ് മരിച്ചത്. കീഴൂരിലും പേരാവൂരിലും ഫ്രിഡ്ജ് റിപ്പയറിങ് സ്ഥാപനം നടത്തിവരികയായിരുന്നു.

രണ്ടാഴ്ച മുൻപ് മട്ടന്നൂരിന് സമീപം രാജേഷ് സഞ്ചരിച്ച ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: രവീന്ദ്രൻ, മാതാവ്: സീത . ഭാര്യ : സജ്ന . മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി (ഇരുവരും കടത്തുംകടവ് സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സ്കൂൾ വിദ്യാർഥികൾ ). സഹോദരി: ദീപ (അധ്യാപിക, കാസർഗോഡ്).

Related posts

എറണാകുളം കാക്കനാട്ട് മെട്രോക്കായി ഏറ്റെടുത്ത ഭൂമിയിൽ മാലിന്യകൂമ്പാരം

Aswathi Kottiyoor

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും

Aswathi Kottiyoor
WordPress Image Lightbox