24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വകാര്യ ബസിടിച്ചു, ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Uncategorized

സ്വകാര്യ ബസിടിച്ചു, ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊല്ലം മങ്ങാട് താന്നിക്കമുക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണമായ അപകടമുണ്ടായത്. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ ബസ് പോകുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിച്ചശേഷം ബൈക്കില്‍ നിന്നും തെറിച്ചുവീണ മോഹനന്‍റെ ശരീരത്തിലൂടെ ബസിന്‍റെ ടയര്‍ കയറിയിറങ്ങി. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നില്‍ നിന്നും ബസ് വന്ന് മോഹനന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.

Related posts

ഉച്ചയായിട്ടും ആളനക്കമില്ല, ബന്ധു വിളിച്ചിട്ടും മറുപടിയില്ല; വീട്ടിൽ കയറി നോക്കിയപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ

Aswathi Kottiyoor

രാവിലെ മുതൽ ജലപാനം കഴിച്ചില്ല? ഭക്ഷണം കൊടുത്ത ഉടൻ മേരി ഛര്‍ദ്ദിച്ചു, ആശുപത്രിയിൽ തുടരും

Aswathi Kottiyoor

വടകരയിൽ 10 വയസ്സുകാരിക്ക് ജപ്പാൻ ജ്വരം; ആരോഗ്യനില തൃപ്തികരം

Aswathi Kottiyoor
WordPress Image Lightbox