24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘ഇപ്പോൾ ശല്യം ചെയ്യേണ്ടതില്ല’; തോമസ് ഐസകിന് ഹൈക്കോടതിയിൽ ആശ്വാസ വിധി; മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യൽ പിന്നീട്
Uncategorized

‘ഇപ്പോൾ ശല്യം ചെയ്യേണ്ടതില്ല’; തോമസ് ഐസകിന് ഹൈക്കോടതിയിൽ ആശ്വാസ വിധി; മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യൽ പിന്നീട്

കൊച്ചി: വിവാദമായ മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന്‌ ആശ്വാസം. തെരഞ്ഞെടുപ്പു സമയത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസകിനെ ഇ‍ഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു. സ്ഥാനാർത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ല. എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണ്. അത് പക്ഷെ ഇപ്പോൾ തന്നെ വേണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.

Related posts

9 വയസ്സുകാരി സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ; ദാരുണ സംഭവം ബംഗളൂരുവിലെ അപ്പാർട്ട്മെന്‍റിൽ

Aswathi Kottiyoor

തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമിക്കുന്നു

Aswathi Kottiyoor

വായോ നഗരം ചുറ്റി കാണാം, തിരുവനന്തപുരത്ത് സ്റ്റൈലിഷ് ഇലക്ട്രിക് ഡബിള്‍ ഡക്കർ ഓപ്പണ്‍ ബസ് എത്തി

Aswathi Kottiyoor
WordPress Image Lightbox