22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍
Uncategorized

കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍

സുല്‍ത്താന്‍ ബത്തേരി: 34 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ വേനല്‍ച്ചൂട്. വയനാട്ടില്‍ കൃഷിയെ ഉപജീവനമാക്കുന്നവരെയെല്ലാം അങ്ങേയറ്റത്തെ പ്രതിസന്ധിയിക്കെത്തിച്ചിരിക്കുകയാണ് പൊള്ളുന്ന വേനല്‍.നൂല്‍പ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്.

പ്രദേശവാസിയായ ചോരംകൊല്ലി ഭാസ്‌കരന്റെ പുഞ്ച നെല്‍കൃഷിയാണ് ആന ചവിട്ടിമെതിച്ച് നശിപ്പിച്ചത്. കത്തിയാളുന്ന വേനലില്‍ പുഞ്ചകൃഷി സംരക്ഷിക്കാന്‍ ഭാസ്‌കരന്‍ അടക്കമുള്ള കര്‍ഷകര്‍ ഭഗീരഥ പ്രയത്നം നടത്തുന്നതിനിടയിലാണ് മൂപ്പ് എത്തുന്നതിന് മുമ്പ് നെല്‍ച്ചെടികള്‍ ആനയെത്തി നശിപ്പിച്ചത്. പാടത്തിറങ്ങിയ ആന നെല്‍ച്ചെടികള്‍ ഭക്ഷിച്ചതിന് ശേഷം ചവിട്ടിയും പിഴുതെറിഞ്ഞും നശിപ്പിച്ചത്. വെയിലിന്റെ കാഠിന്യത്താല്‍ പാടശേഖരത്തോട് ചേര്‍ന്ന് ഒഴുകുന്ന പുഴ വറ്റിയതോടെ വെള്ളം പമ്പ് ചെയ്യാന്‍ കര്‍ഷകര്‍ക്ക് ആവുന്നില്ല. ഇക്കാരണത്താല്‍ വയലുകള്‍ വ്യാപകമായി വിണ്ടു കീറികഴിഞ്ഞു. പലയിടങ്ങളിലും നെല്‍ച്ചെടികള്‍ കരിഞ്ഞും തുടങ്ങി. വരള്‍ച്ചയെ പ്രതിരോധിക്കാനും പാടത്തേക്ക് വെള്ളമെത്തിക്കാനും നെട്ടോട്ടമോടുന്നതിനിടയിലാണ് കാട്ടാന ഇറങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു.

Related posts

ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; 4 പേർ കസ്റ്റ‍ഡിയിൽ; കാരണം മത്സ്യവിൽപനയിലെ തർക്കമെന്ന് സൂചന

Aswathi Kottiyoor

ലൈംഗിക പീഡനം പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും

Aswathi Kottiyoor

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന് അവതരിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox