24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാൾ, പിന്നിൽ ക്രിമിനൽ സംഘങ്ങളുടെ കുടിപ്പക’: ‘പാനൂരിൽ’ പൊലീസ് വിശദീകരണം
Uncategorized

‘അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാൾ, പിന്നിൽ ക്രിമിനൽ സംഘങ്ങളുടെ കുടിപ്പക’: ‘പാനൂരിൽ’ പൊലീസ് വിശദീകരണം

കണ്ണൂര്‍ : പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ വിശദീകരണവുമായി പൊലീസ്. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എതിരാളികളായ ഗുണ്ടാ സംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു.

കൊളവല്ലൂർ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. മാർച്ച്‌ എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. പിടിയിലായ എല്ലാവർക്കും ബോംബ് നിർമാണത്തെ കുറിച്ച് അറിവുണ്ട്.അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിക്കുന്നു.

കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പ്രതികൾ. ഇതിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിർമാണത്തിന്‍റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം.കുന്നോത്തുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ.അമൽ ബാബു,അതുൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ.

Related posts

മക്ക പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയയാള്‍ക്ക് പരിക്ക്

Aswathi Kottiyoor

കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു

Aswathi Kottiyoor

ബോട്ടിന്റെ പ്ലാൻ എന്റേതല്ല’; മാരിടൈം ബോര്‍ഡിനെ പഴിചാരി നേവല്‍ ആര്‍കിടെക്ട് സുധീര്‍

Aswathi Kottiyoor
WordPress Image Lightbox