21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം
Uncategorized

വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം

പ്രളയത്തിൽ വീട് തകർന്നതിന് 2018 ൽ ജില്ലാ ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47500 രൂപ നിർദ്ധന വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ 5 വർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തിൽ 2018 മുതൽ 2023 വരെയുള്ള ബാങ്ക് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അക്കൗണ്ടിലേക്ക് കൈമാറാൻ വൈകിയതുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

നേമം ശാന്തിവിളയിൽ താമസിക്കുന്ന കെ.ജി. കൃഷ്ണവേണി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2018 സെപ്റ്റംബർ 5 നാണ് പരാതിക്കാരിയുടെ വീട് പ്രകൃതിക്ഷോഭത്തിൽ തകർന്നത്. വീട് താമസയോഗ്യമല്ലാതായതിനെ തുടർന്ന് കൃഷ്ണവേണി വാടകവീട്ടിലേക്ക് മാറി. കമ്മീഷൻ തിരുവനന്തപുരം തഹസിൽദാരെ സമൻസ് അയച്ചുവരുത്തി. സമൻസ് ലഭിച്ച ശേഷം 47500 രുപ പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം കൈമാറി.

പരാതിക്കാരിക്കും ബുദ്ധിമാന്ദ്യമുള്ള മകനും പരിമിതമായ തുക നൽകാൻ 5 വർഷത്തെ കാലതാമസമുണ്ടായത് ഖേദകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാധു സ്ത്രീ താലൂക്ക് ഓഫീസുകൾ നിരവധി തവണ കയറിയിറങ്ങി. പരാതിക്കാരിയുടെ മനുഷ്യാവകാശം ധ്വംസിക്കപ്പെട്ടതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ലാന്റ് റവന്യൂ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

Related posts

‘പുതിയ ക്രമീകരണങ്ങള്‍, അയ്യപ്പ ദര്‍ശനം സുഗമം’; വിശദീകരിച്ച് മന്ത്രി

Aswathi Kottiyoor

തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി;

Aswathi Kottiyoor

ഗാന്ധിയൻ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox