പനവല്ലിയിലെ കോട്ടയ്ക്കൽ എസ്റ്റേറ്റ്. ഒരു നീർച്ചാലുണ്ടായിരുന്നു ഇവിടെ. കടുംവേനലിലും തെളിനീരുറവയുള്ളൊരു ജലവാഹിനി. എന്നാൽ അത് തടഞ്ഞു നിർത്തി വമ്പൻ കുളം നിർമിക്കുകയാണ്. നീർച്ചാൽ നികത്തിയതിന് മാർച്ച് 30ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പക്ഷേ, നിർമാണം തുടരുന്നു. ഭൂമി തരം മാറ്റുന്നതിനോ കുളം കുഴിക്കാനോ റവന്യൂ വകുപ്പിൻ്റെ അനുമതിയും തേടിയിട്ടില്ല. ദുരന്ത നിവരാണ നിയമങ്ങളും പാലിച്ചിട്ടില്ല. കുളം നിർമിക്കുന്ന ഭാഗത്തെ സംരക്ഷിത മരങ്ങളടക്കം മുറിച്ചുമാറ്റിയെന്നും ആരോപണമുണ്ട്.
നീർച്ചാൽ നികത്തിയതോടെ തൊട്ടപ്പുറത്തുള്ളചെമ്പക മൂല കോളിനിക്കാർക്ക് കുടിവെള്ളം മുട്ടി. വിവാദമായ മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ ചിലരാണ് എസ്റ്റേറ്റ് വാങ്ങാനായി വില്‍പ്പനക്കരാര്‍ ഉണ്ടാക്കിയ ശേഷം നിയമ വിരുദ്ധ പ്രവൃത്തികള്‍ നടത്തുന്നതെന്നാണ് സൂചന.