21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഇന്ന് പകൽപോലും കൂരാകൂരിരുട്ടാകും, പ്രകൃതിയുടെ അപൂർവ പ്രതിഭാസം, ഇന്ന് സമ്പൂർണ സൂര്യ​ഗ്രഹണം -എങ്ങനെ കാണാം
Uncategorized

ഇന്ന് പകൽപോലും കൂരാകൂരിരുട്ടാകും, പ്രകൃതിയുടെ അപൂർവ പ്രതിഭാസം, ഇന്ന് സമ്പൂർണ സൂര്യ​ഗ്രഹണം -എങ്ങനെ കാണാം

വാഷിങ്ടൺ: അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ ​ഗ്രഹണം നേരിൽ കാണാനാകൂ. ​ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ​ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ​ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ​ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും.

ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും.

നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.

Related posts

കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു

Aswathi Kottiyoor

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor

തെരുവുനായ പ്രശ്നം; കേരളത്തിന് നോട്ടിസ്.

Aswathi Kottiyoor
WordPress Image Lightbox