24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒരുമയുടെ സന്ദേശം വിളിച്ചോതി ഇഫ്താർ സംഗമം
Uncategorized

ഒരുമയുടെ സന്ദേശം വിളിച്ചോതി ഇഫ്താർ സംഗമം

അടക്കാത്തോട്: യൂത്ത് ഓഫ് അടക്കത്തോടിന്റെ
ആഭിമുഖ്യത്തിൽ മുഹിയുദ്ദിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്ത‌ാർ സംഗമം മത സൗഹാർദ്ദത്തിന്റെ സംഗമ വേദിയായി. മുഹിയുദ്ദീൻ ജുമാ മസ്‌ജിദ് ഖത്തീബ് അബ്‌ദുൽ സെലാം അൽ ബാഖവി റംസാൻസന്ദേശം നൽകി.
സെൻറ് ജോസഫ് പള്ളി വികാരി ഫാ.സെബിൻ ഐക്കര താഴത്ത്, രിഫായിയ്യ മസ്ജിദ് ഇമാം ഹമീദ് അഹ്സനി, ജിജി മുതുകാട്ടിൽ, അടക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രം ഭാരവാഹികളായ ‘സോമൻ കുറ്റിമാക്കൽ, ശശി തടത്തിൽ, യൂത്ത് ഓഫ് അടക്കാത്തോട് ഭാരവാഹികളായ നിസാമുദ്ദീൻ, കെ.ഐ. അബ്ദുൽ റഹ്മാൻ, ജുമാ മസ്‌ജിദ് ഭാരവാഹികളായ വി.കെ. കുഞ്ഞുമോൻ, എൻ.എ. താജുദ്ദീൻ, പി.എ.ബഷീർ ,അബ്‌ദുൽ ഖാദർ മൗലവി, ബഷീർ മൗലവി എന്നിവർ സംസാരിച്ചു.

Related posts

ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ ആളില്ലാ ബാഗ്, അകത്ത് കഞ്ചാവ് സിഗരറ്റ്, കണ്ടക്ടര്‍ക്കെതിരെ നടപടി

Aswathi Kottiyoor

രഹസ്യം വിവരം കിട്ടിയെത്തി, കൃഷിയിടത്തിലെ ഷെഡ്ഡിൽ മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും, 10 വെടിയുണ്ടകളും !

Aswathi Kottiyoor

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനല്‍ തെരഞ്ഞെടുപ്പ്; എഴുത്തു പരീക്ഷ 21ന്

Aswathi Kottiyoor
WordPress Image Lightbox