23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നജീബിന്റെ സ്നേഹശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്! വീട്ടിലെത്തി സമ്മാനിച്ചു:
Uncategorized

നജീബിന്റെ സ്നേഹശിൽപമൊരുക്കി ഡാവിഞ്ചി സുരേഷ്! വീട്ടിലെത്തി സമ്മാനിച്ചു:

തിരുവനന്തപുരം: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നോവലിന്റെ കവർപേജും നജീബിന്റെ മുഖവും ചേർത്ത സ്നേഹശില്പം നജീബിന്റെ വീട്ടിലെത്തി സുരേഷ് സമ്മാനിച്ചു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ ഡാവിഞ്ചി സുരേഷ് നിർമിച്ചതാണ് ഈ ശില്പം.

ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും കൂടി ഉൾപ്പെടുത്തി ആണ് ശില്പം തയ്യാറാക്കിയത്. കമ്പി, തകിട് ഷീറ്റുകൾ, ഫൈബർ എന്നിവ ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശില്പം നിർമിച്ചത്. കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ കലാകാരന്മാരും സുരേഷിനോടൊപ്പം ഉണ്ടായിരുന്നു. റിയാസ് മാടവന, കലേഷ് പൊന്നപ്പൻ എന്നിവർ വരച്ച ചിത്രങ്ങളുംനജീബിന് സമ്മാനിച്ചു.

Related posts

സിദ്ധാര്‍ത്ഥന്‍റെ മരണം; ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി, മുഖ്യപ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

Aswathi Kottiyoor

ഓണക്കിറ്റ് റേഷൻകടകളിൽ ഇന്നെത്തും; നാളെയും മറ്റന്നാളുമായി വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്

Aswathi Kottiyoor

വീടിനുള്ളില്‍ 51കാരനെ മരിച്ച നിലയില്‍ കണ്ടെത്തി, കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox