21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി
Uncategorized

അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി

സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളത്. അക്കൗണ്ട് മരവിപ്പിച്ചത് ഒരു കാരണവും ബോധിപ്പിക്കാതെയാണെന്നും യെച്ചൂരി പറഞ്ഞു. നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

എന്താണ് ക്രമക്കേടെന്ന തെളിവ് നൽകട്ടെയെന്ന് പറഞ്ഞ യെച്ചൂരി, എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിവരിച്ചു. ആദായനികുതി വകുപ്പിന്‍റെ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ ധനമന്ത്രാലയത്തിന്‍റെയോ ഭാഗത്ത് നിന്ന് ബന്ധപ്പെട്ടിട്ടില്ല. സുപ്രീംകോടതി ഇത്തരം നീക്കങ്ങളിൽ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങൾ ബി ജെ പിക്ക് മറുപടി നൽകുമെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു.

അതേസമയം സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ലെന്ന് കാട്ടിയാണ് നടപടി. 1998 ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.

Related posts

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു, കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി

Aswathi Kottiyoor

അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aswathi Kottiyoor

കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ തീപിടുത്തം, അകത്ത് നാൽപതോളം ജീവനക്കാർ, രക്ഷപ്പെടുത്തി ഫയർഫോഴ്സ്‌

Aswathi Kottiyoor
WordPress Image Lightbox