24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സി.ബി.എസ്.ഇ., ഐ.സി.എസ്.സി സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താം ;ഹെക്കോടതി
Uncategorized

സി.ബി.എസ്.ഇ., ഐ.സി.എസ്.സി സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താം ;ഹെക്കോടതി

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന കേരള വിദ്യാഭ്യാസച്ചട്ടം ബാധകമല്ലാത്ത സ്‌കൂളുകള്‍ക്ക് രാവിലെ 7.30മുതല്‍ 10.30വരെ അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്‌കൂള്‍സ് കേരള, കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബുദുള്‍ ഹക്കിം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ക്ലാസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വേനലവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബാധകമായിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കെ.ഇ.ആര്‍.ബാധകമായ സ്‌കൂള്‍ അവധിക്കാല ക്ലാസിന് അനുമതി തേടിയ ഹര്‍ജി തള്ളുകയും ചെയ്തു.

അക്കാദമിക് താത്പര്യവും വിദ്യാര്‍ഥികളുടെ വിനോദതാത്പര്യങ്ങളും കണക്കിലെടുത്ത് വേനലവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Related posts

‘മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടല്‍’; മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

Aswathi Kottiyoor

‘മുസ്‌ലിം അല്ലാത്തവരെയും വനിതകളെയും വഖഫ് കൗണ്‍സിലിൽ ഉള്‍പ്പെടുത്തണം’, വഖഫ് നിയമഭേദഗതി ബില്ലിൽ നിര്‍ദ്ദേശം

Aswathi Kottiyoor

ഇരിട്ടി ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox