23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; പത്ത് പേർ അറസ്റ്റിൽ
Uncategorized

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; പത്ത് പേർ അറസ്റ്റിൽ

മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ പത്തുപേർ കസ്റ്റഡിയിലായി. പത്തുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.

Related posts

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Aswathi Kottiyoor

അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

Aswathi Kottiyoor

വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി, വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും

Aswathi Kottiyoor
WordPress Image Lightbox