23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്
Uncategorized

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം: രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിൻ കാട്ടിൻന്റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിൻ്റെ വീടിൻ്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

Related posts

പ്രതിഷേധത്തിന് പുല്ലുവില, മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ

Aswathi Kottiyoor

പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Aswathi Kottiyoor

2-ാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് വ്ളോദിമിർ സെലൻസ്കി; ഇന്ത്യ ഉടൻ സന്ദർശിക്കുമെന്നും പ്രഖ്യാപനം

Aswathi Kottiyoor
WordPress Image Lightbox