22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ഐ. ജെ. എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു
Uncategorized

കൊട്ടിയൂർ ഐ. ജെ. എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

കൊട്ടിയൂർ: കൊട്ടിയൂർ ഐ. ജെ. എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 04-04-2024 വ്യാഴാഴ്ച രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ.സണ്ണി ജോസഫ് പരേഡിൻ്റെ സല്യൂട്ട് സ്വീകരിച്ച് ക്യാഡറ്റുകളെ അഭിസംബോധന ചെയ്തു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീ. റോയി നമ്പുടാകം,കേളകം എസ്.എച്ച്.ഒ ശ്രീ.പ്രവീൺകുമാർ, എസ്.പി.സി കണ്ണൂർ റൂറൽ എ.ഡി.എൻ.ഒ ശ്രീ. പ്രസാദ് കെ,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശ്രീ. സജീവൻ എം.പി, വാർഡ് മെമ്പർ ശ്രീമതി ജെസ്സി ഉറുമ്പിൽ, ഹെഡ്മാസ്റ്റർ ശ്രീ. വർഗ്ഗീസ് ഇ.കെ,പി.റ്റി എ പ്രസിഡൻ്റ് ശ്രീ. സാജു മേൽപ്പനാംതോട്ടം, മറ്റ് ജനപ്രതിനിധികൾ , പോലീസ് ഉദ്യോഗസ്ഥർ, വിവിധ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികൾ,രക്ഷിതാക്കൾ,അധ്യാപകർ,വിദ്യാർത്ഥികൾ,മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേളകം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്രീ. പ്രശോഭ് ഒ.കെ, ശ്രീമതി സിന്ദുമോൾ കെ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ.സുനീഷ് പി ജോസ് , ശ്രീമതി റ്റിജി പി. ആൻ്റണി എന്നിവരുടെ നേതൃത്വത്തിൽ 2022-24 വർഷം പരിശീലനം പൂർത്തിയാക്കിയ 44 ക്യാഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

Related posts

കോഴിക്കോട്ട് ബീച്ചിൽ കളിക്കുന്നതിനിടെ തിരയില്‍പെട്ട 2 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Aswathi Kottiyoor

സ്കൂളിൽ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor

ബിഎസ്എന്‍എല്‍ കുതിക്കുന്നു, സുന്ദരകാലം തിരികെ വരുന്നു; ഇന്ത്യയുടെ വടക്കുകിഴക്കും നാഴികക്കല്ല്

Aswathi Kottiyoor
WordPress Image Lightbox