23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബൈക്കിൽ പോകവേ കാട്ടുപന്നി പാഞ്ഞ് വന്നിടിച്ചു; 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്
Uncategorized

ബൈക്കിൽ പോകവേ കാട്ടുപന്നി പാഞ്ഞ് വന്നിടിച്ചു; 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്.

പന്നിക്കോട് – കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്. നെന്മാറയിലേക്ക് ബൈക്കിൽ പോകുമ്പോൾ പാഞ്ഞ് വന്ന കാട്ടുപന്നിയിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7. 30 നായിരുന്നു സംഭവം. അപകടത്തില്‍ രത്നാകരൻ്റെ ഇടത് കൈയിലെ എല്ല് പൊട്ടിയിട്ടുണ്ട്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Related posts

യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

Aswathi Kottiyoor

‘രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു’; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

Aswathi Kottiyoor
WordPress Image Lightbox