22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • സുനിത കെജ്‌രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക്? ചൈത്ര വാസവയുടെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും
Uncategorized

സുനിത കെജ്‌രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക്? ചൈത്ര വാസവയുടെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഗുജറാത്തില്‍ ചൈത്ര വാസവയുടെ
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ സുനിത കെജ്രിവാള്‍ പങ്കെടുക്കും. ഹേമന്ത് സോറന്റ ഭാര്യ കല്‍പന സോറനും സുനിത കെജ്രിവാളിനെ അനുഗമിക്കും. കല്‍പ്പന സോറനും സുനിത കെജ്രിവാളും ബറൂച്ചില്‍ പ്രചാരണത്തിനിറങ്ങും. ഗോത്രവിഭാഗത്തിനു ആധിപത്യമുള്ള മണ്ഡലമാണ് ബറൂച്ച്.

അതേസമയം സുനിത കെജ്‌രിവാള്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. ജയിലില്‍ നിന്ന് കെജ്രിവാള്‍ അയച്ച സന്ദേശം വിശദീകരിക്കും. അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ നേരില്‍ കണ്ട് സുനിത തങ്ങളുടെ നിലപാട് വ്യക്തമാക്കുകയുണ്ടായി.

Related posts

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ തുമ്പൂർമുഴി ഏറോ ബ്രിക്സ് കമ്പോസ്റ്റ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടത്തി.

Aswathi Kottiyoor

പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു

Aswathi Kottiyoor

സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു, പൊലീസ് നോക്കി നിൽക്കെ സ്ത്രീകളുടെ കൂട്ടയടി

Aswathi Kottiyoor
WordPress Image Lightbox