25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ഒരു കുടം വെള്ളത്തിനായി ജോലിക്ക് പോലും പോകാതെ ദിവസങ്ങളുടെ കാത്തിരിപ്പ്, ‘നോട്ട’യ്ക്ക് കുത്താൻ ചമ്മിണി നിവാസികൾ
Uncategorized

ഒരു കുടം വെള്ളത്തിനായി ജോലിക്ക് പോലും പോകാതെ ദിവസങ്ങളുടെ കാത്തിരിപ്പ്, ‘നോട്ട’യ്ക്ക് കുത്താൻ ചമ്മിണി നിവാസികൾ

പാലക്കാട്: വേനൽ കടുത്തതോടെ, ഒരു കുടം വെളളത്തിനായി രണ്ടുംമൂന്നും ദിവസം കാത്തിരിക്കേണ്ട അവസ്ഥയിലാണ് പാലക്കാട് തരൂരിലെ ചമ്മണി നിവാസികൾ. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞ് മടുത്ത് നാട്ടുകാ‍ർ സ്വന്തം നിലയ്ക്ക് കുഴൽക്കിണർ കുഴിച്ചെങ്കിലും അതിലും ഒരുതുളളി വെളളമില്ല. തെരഞ്ഞെടുപ്പ് കാലത്തുപോലും രാഷ്ട്രീയക്കാ‍‍ർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ് ചമ്മണി നിവാസികൾ

തരൂർ പഞ്ചായത്തിലെ ചമ്മണി പട്ടികജാതി കോളനിയിൽ കുറെക്കാലമായി സ്ഥിരം കാഴ്ചയാണ് കുടിവെള്ളത്തിനായുള്ള നെട്ടോട്ടം. വല്ലപ്പോഴും വരുന്ന കുടിവെളളത്തിനായി കുടവുമെടുത്ത് രാവിലെതന്നെ ഗ്രാമ വാസികളെല്ലാം വീട്ടിൽ നിന്നും പൈപ്പിൻ ചുവട്ടിലേക്ക് ഇറങ്ങും. എന്നാൽ മിക്ക ദിവസവും കാലിയായ കുടങ്ങളുമായി തിരിച്ചെത്തുകയേ വഴിയുളളൂ. രണ്ടും മൂന്നും ദിവസം ഏതാനും മണിക്കൂറുകൾ മാത്രം പൈപ്പിലൂടെ വെളളമെത്തും. അതിലെ ഓരോ തുളളിയും സൂക്ഷിച്ച് ചെലവാക്കണം. ഒരു കുടം വെള്ളത്തിനായി കൂലിപ്പണിപോലും വേണ്ടെന്നുവച്ചുളള നീണ്ട കാത്തിരിപ്പ് പലപ്പോഴും നിരാശപ്പെടുത്തുകയാണ് ചെയ്യാറെന്ന് പ്രദേശവാസിയായ ശാന്തകുമാരി പറയുന്നു.

വേനലെത്തുംമുമ്പേ, കുടിവെളള ക്ഷാമം തുടങ്ങിയതാണിവിടെ. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഫണ്ടില്ലെന്ന് പഞ്ചായത്ത് അറിയിച്ചതോടെ സ്വന്തം നിലക്ക് പിരിവെടുത്ത് ചമ്മണിക്കാർ ഗ്രാമത്തിൽ ഒരു കുഴൽക്കിണർ കുഴിച്ചു. എന്നാൽ ഇതിലും വെളളമില്ല. വനഭൂമിയിലൂടെ കോളനിയിലേക്ക് വെളളമെത്തിക്കാനുളള സാങ്കേതിക പ്രശ്നം പറഞ്ഞാണ് പഞ്ചായത്ത് തടിയൂരുന്നത്. എത്ര പ്രതിഷേധിച്ചാലാണ് ഇനി കുടിവെള്ളം കിട്ടുകയെന്നാണ് ചമ്മണി നിവാസകളുടെ ചോദ്യം. ആലത്തൂർ മണ്ഡലത്തിലെ വടകരപ്പതിക്കാ‍ർ നേരത്തെ കുടിവെളളം ഇല്ലാത്തതിൽ പ്രതിഷേധിച്ച് നോട്ടക്ക് വോട്ടുകുത്തിയിരുന്നു. പ്രതിഷേധത്തിന് ആ വഴി സ്വീകരിക്കേണ്ടി വരുമെന്ന് പറയുമ്പോഴും ഒരിറ്റ് വെളളത്തിന് വഴിയെന്തെന്ന് ചമ്മണിക്കാർ ചോദിക്കുന്നു.

Related posts

ശംഭു അതിർത്തിയിൽ സംഘർഷം; ടിയർ​ഗ്യാസ് പ്രയോ​ഗിച്ചു, കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ചു

Aswathi Kottiyoor
WordPress Image Lightbox