26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം 2പേർ രാജിവെച്ച് സിപിഎമ്മിലേക്ക്
Uncategorized

തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം 2പേർ രാജിവെച്ച് സിപിഎമ്മിലേക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി. കരവാരം ഗ്രാമപഞ്ചായത്തിൽ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാജിവച്ചു. വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജിവച്ചത്. സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. കരവാരം പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങളാണ് ബിജെപിക്കുളളത്. രണ്ട് പേർ രാജിവച്ചതോടെ ബിജെപി അംഗ സഖ്യ 7 ആയി കുറഞ്ഞു. ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം. ആറ്റിങ്ങലിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.

Related posts

തിരുവനന്തപുരം കടയ്ക്കാവൂർ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം; അഞ്ചു പേർക്ക് കുത്തേറ്റു

Aswathi Kottiyoor

കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ;പദയാത്രക്ക് തുടക്കമായി.

Aswathi Kottiyoor

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox