22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ, വൈദ്യുതി മന്ത്രിക്കും ചിലത് പറയാനുണ്ട്
Uncategorized

വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ, വൈദ്യുതി മന്ത്രിക്കും ചിലത് പറയാനുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. ഏപ്രിൽ രണ്ടിന് 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്താകെ ഉപയോ​ഗിച്ചത്. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായ ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താത്തൾ വൈദ്യുതി പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ എയർ കണ്ടീഷൻ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാന്റ് കുറയ്ക്കുന്നതിന് സഹായിക്കു, വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക, കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക, വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക തുടങ്ങി‌യ നിർദേശങ്ങളാണ് മന്ത്രി മുന്നോട്ടുവെച്ചത്.

Related posts

ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശേരി സ്ഫോടനത്തിൽ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോൺ അന്തരിച്ചു

Aswathi Kottiyoor

വീട്ടില്‍ വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ, ഏപ്രില്‍ 25 വരെ തുടരും

Aswathi Kottiyoor

വന്‍ ദുരന്തം ഒഴിവായി; കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം, യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു

Aswathi Kottiyoor
WordPress Image Lightbox