24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഗ്രൗണ്ടിലിറങ്ങി ഒന്ന് ക്രിക്കറ്റ് കളിച്ച് വന്നപ്പോഴേക്കും ഒന്നുമറിയാതെ കൈയിൽ നിന്ന് പോയത് 6 ലക്ഷത്തിലധികം രൂപ
Uncategorized

ഗ്രൗണ്ടിലിറങ്ങി ഒന്ന് ക്രിക്കറ്റ് കളിച്ച് വന്നപ്പോഴേക്കും ഒന്നുമറിയാതെ കൈയിൽ നിന്ന് പോയത് 6 ലക്ഷത്തിലധികം രൂപ

മുംബൈ: ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് തിരിച്ചെത്തിയപ്പോഴേക്കും 28 വയസുകാരന് നഷ്ടമായത് 6.72 ലക്ഷം രൂപ. യുവ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേഴ്സ് എടുത്തുകൊണ്ടുപോയി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയ ശേഷം കളി കഴിഞ്ഞ് വരുന്നതിന് മുമ്പ് തന്നെ എല്ലാം ഭദ്രമായി തിരികെ വെച്ചുവെന്നാണ് റിപ്പോർട്ട്. പണം നഷ്ടമായത് അറിഞ്ഞത് തന്നെ പിന്നീട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എസ്.എം.എസ് സന്ദേശം കണ്ടപ്പോൾ മാത്രമായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സൗത്ത് മുംബൈയിലെ ക്രോസ് മൈതാനത്തിൽ ചൊവ്വാഴ്ച ക്രിക്കറ്റ് കളിക്കാനെത്തിയ വിവേക് ദവെ എന്ന യുവാവിനാണ് പണം നഷ്ടമായത്. ഇയാളുടെ പരാതി പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമം. ഐടി നിയമം എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരൻ പറയുന്നത് പ്രകാരം സംഭവം നടന്നത് ഇങ്ങനെയാണ്.

ക്രോസ് മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തിയ യുവാവ് അവിടെയെത്തിയ ശേഷം വേഷം മാറി. ക്രിക്കറ്റ് ഗിയർ ധരിച്ചപ്പോൾ കൈവശമുണ്ടായിരുന്ന പഴ്സും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുമെല്ലാം ഒരു ബാഗിൽ സൂക്ഷിച്ചു. പിന്നീട് കളി കഴിഞ്ഞ് വേഷം മാറി ട്രെയിനിൽ വീട്ടിലേക്ക് പോകുന്ന സമയത്താണ് ഫോണിൽ ചില എസ്.എം.എസ് സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. ബാങ്കിൽ നിന്ന് കിട്ടിയിരിക്കുന്ന എസ്.എം.എസിൽ തന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതായും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതായും വ്യക്തമായി.

മൂന്ന് മണിക്കൂറോളം ക്രിക്കറ്റ് കളി നീണ്ടുനിന്നതായും ഈ സമയം അജ്ഞാതനായ വ്യക്തി ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും മോഷ്ടിച്ചതായുമാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് പറയുന്നത്. എടിഎം കാർഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപ പിൻവലിച്ചു. ക്രെഡിറ്റ് കാർഡുമായി നാല് ജ്വല്ലറികളിൽ പോയി സാധനങ്ങളും വാങ്ങി. മെസേജിൽ പറഞ്ഞ ഒരു ജ്വല്ലറിയുമായി യുവാവ് ബന്ധപ്പെട്ടപ്പോൾ അവർ അവിടെ നിന്നുള്ള സിസിടിവി ദൃശ്യം പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും മോഷ്ടാവിനെ ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Related posts

വിപ്ലവസിംഹമേ, ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’: ജോയ് മാത്യുവിനെതിരെ ഡിവൈഎഫ്ഐ

Aswathi Kottiyoor

വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

Aswathi Kottiyoor

തൃശ്ശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോര്‍പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് കളക്ടര്‍

Aswathi Kottiyoor
WordPress Image Lightbox