30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഹോട്ടലിൽ റൂമെടുത്ത് മദ്യപാനം, രാത്രി ഗ്ലാസ് തല്ലിത്തകർത്തു, പൊലീസുകാരെ ആക്രമിച്ചു; യുവാക്കൾ പിടിയിൽ
Uncategorized

ഹോട്ടലിൽ റൂമെടുത്ത് മദ്യപാനം, രാത്രി ഗ്ലാസ് തല്ലിത്തകർത്തു, പൊലീസുകാരെ ആക്രമിച്ചു; യുവാക്കൾ പിടിയിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ , ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞദിവസം നാട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ റൂം എടുക്കുകയും, തുടർന്ന് പുലർച്ചെ മദ്യലഹരിയിൽ ഇവിടുത്തെ ഗ്ലാസ് തല്ലി തകർക്കുകയുമായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, തുടർന്ന് ഇവർ ഇരുവരും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റൊരു കേസിൽ കോട്ടയം പള്ളിക്കത്തോട് ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിന് വീട്ട്മുറ്റത്ത് അതിക്രമിച്ചു കയറി ബഹളം വച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ഗൃഹനാഥനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. യുവാവിന് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

മലപ്പുറത്ത് കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യാ മാതാവിന് പരിക്ക്, യുവാവിനെ പൊലീസ് പിടികൂടി

Aswathi Kottiyoor

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു, സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു

Aswathi Kottiyoor

എന്തുകൊണ്ടാണ് പാലങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം തകരുന്നത്, അന്വേഷണം വേണം’; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

Aswathi Kottiyoor
WordPress Image Lightbox