24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 7 വർഷം തടവും പിഴയും
Uncategorized

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 7 വർഷം തടവും പിഴയും

തിരുവനന്തപുരം: വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും. നെയ്യാറ്റിൻകര മരുത്തൂർ നൗഷാദിന്റെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ പുന്നക്കാട് സുരേഷിനാണ് കോടതി ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് ആണ് ഏഴുവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സുരേഷ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം അനിൽകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്.

7ന് രാത്രിയാണ് നൗഷാദിന്റെ വീടിന്റെ മുൻ വശം വാതിൽ ചവിട്ടി തുറന്നു അകത്തു കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 324,452,307 വകുപ്പുകൾ പ്രകാരം ആണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ ആണ് കേസ് അന്വേഷിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. പൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ സി.ഡി ജസ്റ്റിൻ ജോസ് ഹാജരായി.

Related posts

കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി; റോഡിൽ കിടന്ന് പ്രതിഷേധം

Aswathi Kottiyoor

കോൺഗ്രസിന്‍റെ നിർണായക നീക്കം; വയനാടിന് മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ അവകാശവാദം, അവകാശലംഘന നോട്ടീസ് നൽകി

Aswathi Kottiyoor

പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox