24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘ഞങ്ങൾക്ക് രഹസ്യമായ അക്കൗണ്ടില്ല, ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ’; ഭയമില്ലെന്ന് എംവി ഗോവിന്ദൻ
Uncategorized

‘ഞങ്ങൾക്ക് രഹസ്യമായ അക്കൗണ്ടില്ല, ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ’; ഭയമില്ലെന്ന് എംവി ഗോവിന്ദൻ

കരുവന്നൂർ ഇഡി നടപടിയിൽ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭയപ്പെടുത്തേണ്ട. തങ്ങൾക്ക് ഭയത്തിൻ്റെ ആവശ്യമില്ല. രഹസ്യമായ അക്കൗണ്ടില്ല. എല്ലാം പരസ്യമാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ ഇഡി കണ്ടുപിടിക്കട്ടെ. തങ്ങളെ വിരട്ടാൻ നോക്കണ്ട എന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

കടമെടുപ്പ് കേസിൽ കേരളത്തിൻ്റെ ആവശ്യം പ്രസക്തിയുള്ളത് എന്ന് കോടതി അംഗീകരിച്ചു. അത് കൊണ്ടായിരിക്കാം ഭരണഘടനാ ബെഞ്ചിന് വിട്ടത്. ബിജെപി ഇതര സർക്കാരുകളെല്ലാം കേസുമായി കോടതിയെ സമീപിക്കുന്നു. ഭരണഘടനാ ബെഞ്ച് വിഷയം ഗൗരവത്തോടെ തന്നെ കാണും എന്നാണ് പ്രതീക്ഷ.

റിയാസ് മൗലവി വധക്കേസിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ജഡ്ജിയുടെ ആത്മനിഷ്ഠാഘടകം കൂടി ചേർന്നതാണ് കേസിലെ വിധി എന്നും അദ്ദേഹം പറഞ്ഞു.

Related posts

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

Aswathi Kottiyoor

ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ എ.ഐ ഡ്രോണ്‍ കാമറകള്‍ വരുന്നു; ഓരോ ജില്ലയിലും പത്തു യൂണിറ്റുകള്‍

Aswathi Kottiyoor

ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടുകൊടുത്തവർ സമരത്തിൽ. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നല്‍കിയവരാണ് പ്രതിസന്ധിയിലായത്. തിരുവനന്തപുരം വള്ളപ്പിലെ ദേശീയ പാത അതോറിറ്റിയുടെ താൽക്കാലിക ഓഫീസ് ജനകീയ സമിതി ഉപരോധിച്ചു.

Aswathi Kottiyoor
WordPress Image Lightbox