23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ദേശീയപാതയിൽ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, 2 യുവാക്കൾക്ക് ദാരുണാന്ത്യം
Uncategorized

ദേശീയപാതയിൽ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി : കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു.രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Related posts

‘കളക്ടറേ വിളിക്കൂ, ഇല്ലേൽ വീട് മൊത്തം കത്തിക്കും’; ഒന്നൊന്നര മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു, ഒടുവിൽ…

Aswathi Kottiyoor

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox