23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • റിയാസ് മൗലവി വധക്കേസ്: അപൂർവങ്ങളിൽ അപൂർവമായ വിധി, അപ്പീൽ പോകുമെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്
Uncategorized

റിയാസ് മൗലവി വധക്കേസ്: അപൂർവങ്ങളിൽ അപൂർവമായ വിധി, അപ്പീൽ പോകുമെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്

റിയാസ് മൗലവി വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇതിൻ്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ വിധിയാണ് റിയാസ് മൗലവി കേസിൽ പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ശരിയായ രീതിയിലാണ് ഇടപെട്ടതെന്നും രാജീവ് പറഞ്ഞു. കുറ്റപത്രം നിശ്ചിത സമയത്തിനകം സമർപ്പിച്ച കേസാണ്. തെറ്റായ സന്ദേശം നൽകുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് എന്ത് സംഭവിച്ചാലും ഗൂഡലോചനയെന്നും മുഖ്യമന്ത്രിയാണ് പ്രതിയെന്നും പറയുന്നത് പ്രതിപക്ഷം വ്രതമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന മറുപടിയായി മന്ത്രി പറഞ്ഞു. കാസർഗോഡ് ജില്ലയിലെ വർഗീയ സംഘർഷം കുറക്കുന്നതിന് പൊലീസ് ഇടപെടൽ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്നായിരുന്നു സതീശന്‍റെ ആരോപണം. ആര്‍എസ്എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു. തെളിവുകള്‍ പരിഗണിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റി. എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചിരുന്നു.

കാസര്‍കോട് എസ്പി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ കത്ത് ലഭിച്ചാലുടന്‍ തുടര്‍നടപടിക്കൊരുങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് അന്വേഷണ സംഘത്തിനും പ്രോസ്‌ക്യൂഷനും വീഴ്ച പറ്റിയതായി കണ്ടെത്തലുണ്ടായിരുന്നു. വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി കെ സുധാകരന്റെ മേല്‍നോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2019 ല്‍ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.

Related posts

ചാലക്കുടി സ്വദേശിയായ മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല

കാറുള്ളയാൾക്ക് ബിപിഎൽ റേഷന്‍ കാര്‍ഡ്, 3 ലക്ഷം പിഴ; കാര്‍ഡ് മാറ്റാനും പിഴ ഒഴിവാക്കാനും സപ്ലൈ ഓഫീസർക്ക് പണം വേണം

Aswathi Kottiyoor

‘കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ

Aswathi Kottiyoor
WordPress Image Lightbox